കാട്ടുപോത്ത് ആക്രമണം; സ്ത്രീതൊഴിലാളി കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തൊഴിലാളിയായ യുവതി കൊല്ലപ്പെട്ടു. ഊട്ടി കൊതുമുടിയിൽ മലർക്കൊടിയാണ് (45)ആണ് മരിച്ചത്.

ഞായർ രാവിലെ ഏഴിന് ജോലിക്ക് പോകുന്നതിനിടെ വീടിന് സമീപത്തായിരുന്നു ആക്രമണം. കൃഷിയിടത്തോട് ചേർന്നുള്ള വനത്തിൽനിന്ന് ഇറങ്ങിവന്ന കാട്ടുപോത്ത് മലർക്കൊടിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയ പ്പോഴേക്കും മരിച്ചിരുന്നു.

ഭർത്താവ്: വിവേകാനന്ദൻ (കുമാർ).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top