കോഴിക്കോട്:കക്കയത്ത് ഉരക്കുഴി ഭാഗത്ത് ശങ്കരപുഴ തടാകത്തില്‍ ഇറങ്ങി മുങ്ങിപോയ മൂന്ന് വിദ്യാര്‍ത്ഥിനികളെ വനം സംരക്ഷണ ജീവനക്കാരും, ഗാര്‍ഡുമാരും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെയാണ് തിക്കോടി പാലൂരില്‍ നിന്ന് എത്തിയ സഹോദരങ്ങളുടെ മക്കളായ ആമ്പിച്ചി കാട്ടില്‍ ചിന്നപുരം പാലൂര്‍ ഷൗക്കത്ത്, അഷറഫ്, ഹാരിസ് എന്നിവരുടെ മക്കളായ ഫര്‍ഹാന ഷൗക്കത്ത്(26), മെഹന അഷ്‌റഫ്(13), കദീജ ഹാരിസ്(13) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍പ്പെട്ട ഇവരെ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന സഞ്ചാരികളും വനം സംരക്ഷണ സമിതി ജീവനക്കാരും ,ഫോറസ്റ്റ് ഗാര്‍ഡുമാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്കായി പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




