താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെയും മകളെയും ആക്രമിച്ച പ്രതി അറസ്റ്റില്‍

കോഴിക്കോട്:താമരശ്ശേരിയില്‍ മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെയും മകളെയും ക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പനന്തോട്ടത്തില്‍ നൗഷാദിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍തൃപീഡനം, കൊലപാതകശ്രമം , കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നൗഷാദ് ഭാര്യയെയും മകളെയും ചൊവ്വാഴ്ച രാത്രിയില്‍ മയക്കുമരുന്ന് ലഹരിയില്‍ വീട്ടില്‍വെച്ച് ക്രൂരമായി ആക്രമിക്കുകയും വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിന് ചുറ്റും ഓടിച്ചെന്നുമാണ് ഭാര്യ നസ്ജയുടെ പരാതി. ഇയാളുടെ അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടുവയസുള്ള മകള്‍ക്കും വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും ഇവരുടെ പരായിലുണ്ട്. വീടുവിട്ട് ഓടിയ ഇവരെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 10 മണിക്ക് ആരംഭിച്ച മര്‍ദ്ദനം രണ്ടു മണിക്കൂറോളം തുടര്‍ന്നതോടെയാണ് നസ്ജ കുഞ്ഞുമായി വീടുവിട്ടോടിയത്.

 

 

Share news
error: Content is protected !!
Scroll to Top