HIGHLIGHTS : three burglaries in the same house in six months; The accused are under arrest
ഒരേ വീട്ടില്‍ തുടര്‍ച്ചയായി കവര്‍ച്ച നടത്തിയ പ്രതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്ന് തവണയാണ് ഒരു വീട്ടില്‍ തന്നെ പ്രതികള്‍ മോഷണം നടത്തിയത്. പാലോട് സ്വദേശികളാണ് അറസ്റ്റിലായത്.
പാലോട് മത്തായിക്കോണം സ്വദേശിനിയുടെ വീട്ടിലാണ് പ്രതികള്‍ നിരന്തരമായി മോഷണം നടത്തിയത്. പെരിങ്ങമല സ്വദേശികളായ അഭിലാഷ്, മിഥുന്‍ എന്നിവരാണ് പിടിയിലായത്. ഗൃഹനാഥയുടെ ഭര്‍ത്താവ് ലോറി ഡ്രൈവറാണ്. ഇയാള്‍ ജോലിക്ക് പോകുമ്പോള്‍ ഭാര്യയെയും, മക്കളെയും കുടുംബ വീട്ടില്‍ താമസിപ്പിക്കും. ഈ തക്കം നോക്കിയാണ് പ്രതികള്‍ തുടര്‍ച്ചയായി മോഷണം നടത്തിയത്. മോഷ്ടിച്ചെടുത്ത സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.


മോഷണം ചെയ്തെടുക്കുന്ന പണം ഉല്ലാസ യാത്രകള്‍ക്കും ആഡംബര ജീവിതം നയിക്കാനുമാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പാലോട് എസ്എച്ചഒ പി.ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു