പരപ്പനങ്ങാടി : എക്‌സൈസിന്റെ കഞ്ചാവ് വേട്ട. 3 ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ പരിധിയിലെ വേങ്ങര ഉത്തരമേഖല കമ്മീഷണര്‍ സ്‌ക്വാഡും പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘവും നടത്തിയ സംയുകത പരിശോധനയില്‍ 12 കിലോഗ്രാം കഞ്ചാവുമായി മൂന്ന് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശികളായ നിലു പണ്ഡിറ്റ് (35), അബ്ദുള്‍ ബറാല്‍ (31), ബിര്‍ഭും സ്വദേശി വിനോദ് ലെറ്റ് (33) എന്നിവരെയാണ് കഞ്ചാവ് കൈമാറ്റത്തിനിടെ എക്‌സൈസ് പിടികൂടിയത്.
വേങ്ങരയിലെ പ്രാദേശിക ചില്ലറ കഞ്ചാവ് വില്‍പനക്കാര്‍ക്ക് സുരക്ഷിതമായി കഞ്ചാവ് കൈമാറാനാണ് അര്‍ധരാത്രി തെരെഞ്ഞെടുത്തതെന്ന് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍ പറഞ്ഞു. കഞ്ചാവ് സ്വീകരിക്കാനെത്തിയ പ്രാദേശിക വ്യക്തികളെക്കുറിച്ച് വിവരം ലഭ്യമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പരപ്പനങ്ങാടി റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി ഷനൂജ് വ്യക്തമാക്കി.
പരിശോധനക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പുറമെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ദിനേശന്‍, സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍ കെ.ശിഹാബുദ്ദീന്‍, എക്‌സൈസ് ഉത്തര മേഖല സ്‌ക്വാഡംഗങ്ങളായ സച്ചിന്‍, അഖില്‍ദാസ് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിഷ്‌നാദ്, ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



