മുഖ്യമന്ത്രിക്ക്‌ ഫോണിലൂടെ ഭീഷണി ; സുരക്ഷ ശക്തമാക്കി

തിരുവനന്തപുരം മുഖ്യമന്ത്രി പിണറായി വിജയന്‌ ഫോണിലൂടെ ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കി. ക്ലിഫ്‌ ഹൗസിലും, സക്രട്ടറിയേറ്റ്‌ പരിസരത്തും സുരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെ ഡ്യൂട്ടിക്ക്‌ നിയോഗിച്ചു.

ഭീഷണിസന്ദേശം വന്നതിന്‌ പിന്നാലെ ഫോണ്‍ ഉടമയെ പോലീസ്‌ കായംകുളത്ത്‌ നിന്നും കസ്‌റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ ഫോണ്‍ മൂന്ന്‌ ദിവസം മുന്‍പ്‌ നഷ്ടപ്പെട്ടുവെന്നാ്‌ ഇയാള്‍ പോലീസിന്‌ മൊഴി നല്‍കിയിരിക്കുന്നത്‌. ചോദ്യം ചെയ്‌തതിന്‌ ശേഷം ഇയാളെ വിട്ടയച്ചു.

Share news
error: Content is protected !!
Scroll to Top