യാത്രക്കിടയിൽ പേഴ്സ് മോഷ്ടിച്ചവർ പിടിയിൽ

കോഴിക്കോട് : ബസ് യാത്രക്കിടയിൽ വയോധികന്റെ പേഴ്സ് മോഷ്ടിച്ച കൊടിയത്തൂർ തോട്ടുമുക്കം ചൂടാംകുന്നത്ത് വിട്ടിൽ ഹുസൈൻ (56) എറണാകുളം പള്ളുരുത്തി പാറപ്പുറത്ത് വീട്ടിൽ നിസ്സാർ (61) എന്നിവരെ പന്നിയങ്കര പൊലീസ് പിടികൂടി.

അരിക്കാട് നിന്ന് പന്നിയങ്കരയിലേക്ക് ബസിൽ യാത്രചെയ്യുന്നതിനിടെ അരിക്കാട് സ്വദേശിയായ ഉസ്മാൻകോയയയുടെ 6000 ത്തോളം രൂപയും ഐഡി കാർഡും അടങ്ങിയ പേഴ്‌സ് ആണ് പ്രതികൾ മോഷ്‌ടിച്ചത്. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മീഞ്ചന്തയിൽ നിന്ന് കയറി കല്ലായിൽ ഇറങ്ങിയ ഇവരെ തിരിച്ചറിയുകയായിരുന്നു.

മലപ്പുറം, കണ്ണൂർ കോഴിക്കോട് ജില്ലകളിലായി പൊതുജന ശല്യത്തിനും മോഷണത്തിനും മയക്കുമരുന്ന് വിൽപ്പനക്കായി സൂക്ഷിച്ചതിനും ഉപയോഗിച്ചതിനും പൊതുസ്ഥലത്തുവച്ച് മദ്യപിച്ചതിനും മറ്റുമായി നിരവധി കേസുകളിലെ പ്രതികളാണിവർ.

പന്നിയങ്കര എസ്ഐ അമൽ ജോയ്, എഎസ്ഐമാരായ ഷിജു, ഗിരീഷ് സിസിപിഒമാരായ അനുജ് വളയനാട്, ദിലീപ്, സിപിഒ കപിൽദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top