ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു : കണ്ടെത്തിയത് റാപ്പിഡ് ടെസ്റ്റിലൂടെ

തൊടുപുഴ:  ഇടുക്കിയിലെ തൊടുപുഴയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി വൈകിയാണ് ഇവരുടെ രോഗം സ്ഥിരീകരിച്ചത്. ഇവരെ മൂന്നുപേരേയും ആശുപത്രിയിലേക്ക് മാറ്റി.
മൂന്നു പേരും തൊടുപുഴ സ്വദേശികളാണ്. ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. മറ്റൊരാള്‍ പൊതുപ്രവര്‍ത്തകനാണ്. റാപ്പിഡ് പരിശോധനയുടെ ഭാഗമായാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കിയിലും കോട്ടയത്തും പരിശോധന കര്‍ശനമാക്കയിരിക്കുയാണ്. ഇടുക്കിയിലേക്കുള്ള എല്ലാ ഊടുവഴികളിലും സീല്‍ ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top