‘ഇതാണ് ഇന്ത്യയുടെ മനോഹാരിത’; മുത്തപ്പനെയും സ്ത്രീയെയും ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മലബാറിലെ പ്രധാന തെയ്യക്കോലമായ മുത്തപ്പന്‍ തെയ്യം ഒരു മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. കേരളമാകെ ആഘോഷമായ വീഡിയോ ഇപ്പോള്‍ രാഹുല്‍ ഗാന്ധി രാജ്യത്തും ചര്‍ച്ചയാക്കുന്നു. വയനാട് എം പി കൂടിയായി രാഹുല്‍ മുത്തപ്പനും മുസ്ലീം സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഇന്ത്യയുടെ മനോഹാരിത ഇതാണെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുക, വ്യത്യസ്തതകള്‍ ആഘോഷിക്കുക, പരസ്പരം നിലകൊള്ളുക എന്നിവയാണ് ഇന്ത്യ അര്‍ത്ഥമാക്കുന്നതെന്നും രാഹുല്‍ കുറിച്ചു.

മുത്തപ്പനും മുസ്ലിം സ്ത്രീയും: വൈറലായവരെ അറിയാം

മുത്തപ്പന്‍ തെയ്യമാണ് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ താരം. നീ വേറെയല്ല, ഇങ്ങ് അടുത്ത് വാ എന്നൊരു മുസ്ലിം സ്ത്രീയെ വിളിക്കുന്ന മുത്തപ്പന്‍. വിവേചനങ്ങളുടെയും വേര്‍തിരിവുകളുടെയും കാലത്ത് മുത്തപ്പന്റെ വാക്കുകള്‍ സാഹോദര്യത്തിന്റെ സന്ദേശമായി കേരളം കണ്ടു.

ചെറുവത്തൂര്‍ പടന്നകടപ്പുറത്തെ ബാലകൃഷ്ണന്റെവീട്ടില്‍ കെട്ടിയ തെയ്യമാണ് വൈറലായത്. മുത്തപ്പന്‍ തെയ്യക്കോലം കെട്ടിയത് സനില്‍ പെരുവണ്ണാനായിരുന്നു. അനുഗ്രഹം വാങ്ങിയതാകട്ടെ റംല എന്ന സ്ത്രീയും.

 

Share news
error: Content is protected !!
Scroll to Top