യുക്രൈയ്‌നിലെ സംഘര്‍ഷ സാഹചര്യത്തില്‍ പുടിനുമായി സംസാരിച്ച്‌ മോദി

ന്യൂഡല്‍ഹി: യുക്രൈയ്‌നിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായി പ്രധാനമന്ച്രി നരേന്ദ്ര മോദി സംസാരിച്ചു. യുക്രെയ്‌നിലെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രെയ്ന്‍ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.

റഷ്യ-നാറ്റോ ഭിന്നത ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. യുക്രയ്‌നിലെ ഇന്ത്യന്‍ പൗരന്മാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും പ്രധാനമന്ത്രി പുടിനെ അറിയിച്ചു.

25 മിനിറ്റ് നീണ്ട യഫോണ്‍ സംഭാഷണത്തില്‍ ഇന്ത്യയും റഷ്യയും തമ്മില്‍ തുടര്‍ച്ചയായ നയതന്ത്രതല ആശയവിനിമയത്തിന് ധാരണയായി. യുക്രെയ്‌നുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെക്കുറിച്ച് പുടിന്‍ മോദിയെ ധരിപ്പിച്ചു.

Share news
error: Content is protected !!
Scroll to Top