അടച്ചുപൂട്ടി തലസ്ഥാനം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് അടക്കം ഒരാഴ്ചത്തേക്ക് അടച്ചിടും. നഗരത്തിലേക്കുള്ള എല്ലാ റോഡുകളും പൂര്‍ണമായും അടക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അവശ്യ സാധനങ്ങള്‍ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

തലസ്ഥാനത്ത് സ്ഥിതി കൈവിട്ട് പോയെക്കുമെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. പുതിയ സമ്പര്‍ക്കരോഗികളുടെ കണ്ക്ക് വന്നതോടെയാണ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്.

അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. ബാങ്കുകള്‍,എ.ടിഎം, ഡാറ്റാ സെന്ററുകള്‍, വിമാനത്താവളം, റെയില്‍ വേസ്റ്റേഷനുകളിലേക്ക് പോകാനും മാധ്യമപ്രവര്‍ത്തകര്‍ക്കും അനുമതിയുണ്ട്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതയായ ക്ലിഫ് ഹൗസ് ഓഫീസായി പ്രവര്‍ത്തിക്കും.

Share news
error: Content is protected !!
Scroll to Top