: കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റഷ്യയെ മറികടന്ന് ഇന്ത്യ. രാജ്യത്ത് രോഗികളുടെ എണ്ണം ഏഴുലക്ഷത്തോടടുക്കുകയാണ്. ഇന്ത്യയില്‍ 6,97,069 രോഗികള്‍, റഷ്യയില്‍ 6,81,251. ഇപ്പോള്‍ അമേരിക്കയും ബ്രസീലുംമാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.
അണ്‍ലോക്ക് പ്രഖ്യാപിച്ചതുമുതല്‍ കോവിഡ് വ്യാപനം തീവ്രമായിരിക്കുകയാണ്. അഞ്ചുദിവസം പിന്നിട്ടപ്പോഴേക്കും 1.10 ലക്ഷത്തിലേറെ രോഗികളുണ്ടായി. അസം, ബിഹാര്‍, ബംഗാള്‍, തെലങ്കാന, ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെല്ലാം ഏതാനും ദിവസമായി രോഗികളുടെ എണ്ണത്തിലെ വര്‍ധന ഏറ്റവും ഉയര്‍ന്നതോതിലാണ്. അടച്ചിടല്‍ തുടങ്ങിയ മാര്‍ച്ച് 25 ന് 571 രോഗികളും ഒരു മരണവുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ നാലു ഘട്ടമായി മെയ്31 ന് 68 ദിവസത്തെ അടച്ചിടല്‍ അവസാനിച്ചപ്പോള്‍ രോഗികളുടെ എണ്ണം 1,90,648 ആയി. 5405 മരണവും .
അണ്‍ലോക്ക് ആയതോടെ 35 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം 1.90 ലക്ഷത്തില്‍ നിന്ന് 6.85 ലക്ഷമായി വര്‍ധിച്ചു. അണ്‍ലോക്കിന് ശേഷം 13,875 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ 24,850 രോഗബാധ റിപ്പോര്‍ട്ട് ചെയ്തയായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്.




