തിരുവനന്തപുരം:ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന് പരാതി, തിരുവനന്തപുരം നഗരസഭാ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
കൈക്കൂലി വാങ്ങി എന്ന പരാതിയില്‍ തിരുവനന്തപുരം നഗരസഭയുടെ ആറ്റിപ്ര സോണല്‍ ഓഫീസിലെ ചാര്‍ജ് ഓഫീസറും മുന്‍പ് പ്രധാന ഓഫീസില്‍ എന്‍ജിനീയറിങ് വിഭാഗം സൂപ്രണ്ടുമായിരുന്ന ഷിബു കെ എം നെ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സംബശിവ റാവു സസ്പെന്‍ഡ് ചെയ്തു.
നഗരസഭയുടെ കുറവന്‍കോണം വാര്‍ഡില്‍ ഡോ. ആരിഫ സൈനുദ്ദീന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് തടസവാദങ്ങള്‍ ഉന്നയിക്കുകയും ഇതിനായി രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു എന്ന പരാതിക്കാരനായ സൈനുദ്ധീന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്പെന്‍ഷന്‍ നടപടി. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തി പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു.




