എംടിയുടെ വീട്ടിലെ മോഷണം; പ്രതികള്‍ പിടിയില്‍

കോഴിക്കോട്: എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയിലായി. ഇവരുടെ ഒരു ബന്ധുവും വീട്ടുജോലിക്കാരിയുമാണ് പിടിയിലായത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. അതെസമയം മോഷണം ചെയ്ത സ്വര്‍ണം വില്‍പ്പന നടത്തിയതായും വിവരമുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞദിവസമാണ് എം ടി വാസുദേവന്‍ നായരുടെ കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലെ വീട്ടില്‍ നിന്ന് 26 പവന്‍ മോഷണം പോയതായി പോലീസില്‍ പരാതി നല്‍കിയത്. സെപ്തംബര്‍ 29 നും 30 ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. സ്വര്‍ണം ലോക്കറിലേക്ക് മാറ്റാനായി നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം വീട്ടുകാര്‍ അറിഞ്ഞത് .

Share news
error: Content is protected !!
Scroll to Top