മുംബൈയില്‍ വന്‍ തീപിടുത്തം;ഒരുകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ വന്‍ തീപിടുത്തത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ  ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.പാരിസ് ഗുപ്ത (7), മഞ്ജു പ്രേം ഗുപ്ത (30), അനിത ഗുപ്ത (39), പ്രേം ഗുപ്ത (30), നരേന്ദ്ര ഗുപ്ത (10) വിധി ഗുപ്ത (15), ഗീതാദേവി ഗുപ്ത (60) എന്നിവരാണ് മരിച്ചത്. .

ഫ്‌ലാറ്റുകളും കടകളുമുള്ള സമുച്ചയത്തിനാണ് തീപിടിച്ചത്. മുംബൈയിലെ സിദ്ധാര്‍ത്ഥ് കോളനി പ്രദേശത്താണ് സംഭവം. ഇന്ന് പുര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ പിടിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കടയും മുകളിലത്തെ നിലയില്‍ താമസവുമാണ്.

ആളുകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. കടയിലെ ഇലക്ട്രിക് വയറിങ്ങില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

Share news
error: Content is protected !!
Scroll to Top