പൊന്നാനി കര്‍മ പാലത്തിന് മുകളില്‍ വാഹനാപകടം: മൂന്നുപേര്‍ക്ക് പരിക്ക്

പൊന്നാനി:പൊന്നാനി കര്‍മ്മ പാലത്തിന് മുകളിലുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികരും തിരൂര്‍ തലക്കടത്തൂര്‍ സ്വദേശികളുമായ തെണ്ടത്ത് വീട്ടില്‍ മുബഷീര്‍ (20), ഷാനിസ് (20), അന്‍ഷാദ് (20) എന്നിവരെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആലത്തിയൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

രാത്രി ഒരു മണിയോടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top