
മുണ്ടക്കൈ ദുരന്തബാധിതരായ പൊലീസുകാര്‍ക്ക് കേരള പൊലി സ് ഹൗസിങ് സഹകരണ സംഘ ത്തിന്റെയും കേരള പൊലീസ് അസോസിയേഷന്റെയും (കെ പിഎ) കൈത്താങ്ങ്. ദുരന്തബാധി തരായ മൂന്നുപേര്‍ക്ക് വീടും സ്ഥല വും നല്‍കും. സിപിമാരായ കല്‍ പ്പറ്റ പൊലീസ് സ്റ്റേഷനിലെ അന സ്, മേപ്പാടി സ്റ്റേഷനിലെ ബിന്‍ സിയ നസ്രിന്‍, കോഴിക്കോട് സി റ്റി സ്റ്റേഷനിലെ ഷിഹാബുദ്ദീന്‍ എന്നിവര്‍ക്കാണ് സേനയുടെ സഹായം. മൂന്നുപേരും ചുരല്‍മല ക്കാരാണ്.
ഹൗസിങ് സഹകരണസംഘം സ്ഥലവും കെപിഎ വിടുമാണ് നല്‍കുന്നത്. അനസിന്റെ വീട് ഉരുപൊട്ടലില്‍ പൂര്‍ണമായും നഷ്ടമായി ബിന്‍സിയയുടെയും ഷിഹാബുദ്ദിന്റെയും വീടുകള്‍ ഉരുളൊഴുകി വാസയോഗ്യമല്ലാതായി.
ഹൗസിങ് സംഘം വാങ്ങിയ സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ശനിയാഴ്ച നടത്തി. മീനങ്ങാടി പാലക്കമുലയില്‍ 45 ലക്ഷം രൂപയ്ക്ക് 27.5 സെന്റ് സ്ഥലമാണ് വാങ്ങിയ ത്. ഓരോരുത്തര്‍ക്കും ഒമ്പത് സെന്റിന് മുകളിലുണ്ട്. കെപിഎ മു ന്നുപേര്‍ക്കും വീടൊരുക്കും. ജീവ നക്കാരില്‍നിന്ന് തുക ശേഖരിച്ചാ ണ് നിര്‍മാണം.
വീടൊന്നിന് 25 ലക്ഷത്തോളം രൂപ വിനിയോഗിക്കും. ഫണ്ട് ശേഖരണം പൂര്‍ത്തിയാകുകയാ ണ്. ദുരന്തബാധിതരായ സഹപ്ര വര്‍ത്തകരെ സേന ചേര്‍ത്തുപിടി ച്ച് കണ്ണിരൊപ്പുകയാണ്. 12ന് മീന ങ്ങാടിയില്‍ നടക്കുന്ന ചടങ്ങില്‍ ആധാരം കൈമാറും. ഇതിന്റെ തു ടര്‍ച്ചയായി കെപിഎ വീട് നിര്‍മാ ണം ആരംഭിക്കും. എത്രയും വേഗം ഭവനനിര്‍മാണം പൂര്‍ത്തി യാക്കി കൈമാറുകയാണ് ലക്ഷ്യ മെന്ന് കെപിഎ ഭാരവാഹികള്‍ പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




