Section

malabari-logo-mobile

തിരുന്നാവായയില്‍ സര്‍വ്വേക്കെത്തിയ കേന്ദ്രസംഘത്തെ തടഞ്ഞ് പൗരത്വനിയമത്തിനെതിരെ പ്രതിഷേധം

HIGHLIGHTS : വീഡിയോ സ്‌റ്റോറി തിരൂര്‍:  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ പി എല്‍ എഫ് സര്‍വ്വേക്ക് തിരുനാവായയില്‍ അനുമതി നിഷേധിച്ച് സംഭവം അന്വേഷി...

വീഡിയോ സ്‌റ്റോറി

തിരൂര്‍:  കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ പി എല്‍ എഫ് സര്‍വ്വേക്ക് തിരുനാവായയില്‍ അനുമതി നിഷേധിച്ച് സംഭവം അന്വേഷിക്കാനെത്തിയ ഉദ്വോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം. തിരുന്നാവായ പഞ്ചായത്തില്‍ സര്‍വ്വേ നടത്തണ്ടായെന്ന് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണ സമിതി യോഗം ഐക്യകണേ്ഠന തീരുമാനിച്ചിരുന്നു.

പൗരത്വഭേദഗതി നിയമവും സി.എ.എ യും സംബന്ധിച്ച ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു തരത്തിലുമുള്ള സര്‍വേക്കും അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു ഭരണസമിതി.ഇത് അന്വേഷിക്കാന്‍ കോഴിക്കോട് നിന്നും വന്ന ഉദ്യോഗസ്ഥരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

sameeksha-malabarinews

മുദ്രാവാക്യം വിളികളുമായി പ്രതിഷേധം ശക്തമായതോടെ പോലീസ് സ്ഥലത്തെത്തി.ഒരു ബ്ലോക്കിന് കീഴില്‍ ഒരു പഞ്ചായത്തിലെ 3 വാര്‍ഡുകള്‍ സാമ്പിളായി എടുത്തു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് എന്‍ എസ് എസ് ഓ തീരുമാനിച്ചിരുന്നത്. സര്‍വേക്ക് ആവശ്യമായ രേഖകളും ഫീല്‍ഡ് തല സഹായങ്ങളും നല്‍കണമെന്ന് കാണിച്ചു കൊണ്ട് കോഴിക്കോട് മേഖലാ സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസര്‍ തിരുനാവായ ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞ 26 ന് കത്ത് നല്‍കിയിരുന്നുു.
ശക്തമായ പ്രതിഷേധമാണ് വിവിധ സംഘടനകള്‍ ഉയര്‍ത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!