ജെഎന്‍യു മുഖംമൂടി ആക്രമണത്തിന്റെ ഉത്തരാവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍

ന്യൂദില്ലി ദില്ലി ജെഎന്‍യുവില്‍ നടന്ന മുഖംമൂടി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ എന്ന സംഘടന. ട്വിറ്ററിലൂടെയാണ് സംഘടന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഹിന്ദു വലതുപക്ഷ സംഘടനയായ ഹിന്ദു രാക്ഷ ദളിന്റെ നേതാവായ ഭൂപേന്ദ്ര തോമര്‍ എന്ന പിങ്കി ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ദേശ വിരുദ്ധവും ഹിന്ദു വിരുദ്ധരുമായ പ്രവര്‍ത്തനങ്ങള്‍ ജെഎന്‍യുവില്‍ നടക്കുന്നണ്ടെന്നും ഇത് തടയനാണ് തങ്ങള്‍ ഞായറാഴ്ച രാത്രി ക്യാമ്പസിലെത്തിയതെന്നുമാണ് ഭൂപേന്ദ്ര തോമര്‍ പറയുന്നത്.ജെഎന്‍യു കമ്യൂണിസ്റ്റുകാരുടെ ഹബ്ബാണ്. അവര്‍ രാജ്യത്തേയും ഞങ്ങളുടെ മതത്തേയും അപമാനിക്കുന്നു. കമ്യൂണിസ്റ്റുകാരുടെ കാഴ്ചപ്പാട് ദേശവിരുദ്ധവും, ഹിന്ദുവിരുദ്ധവുമാണെന്നും ട്വിറ്ററില്‍ പറയുന്നു. വരുംദിവസങ്ങളില്‍ ഇത്തരത്തിലുള്ള മറ്റ് സര്‍വ്വകലാശാലകളിലും ഇത്തരം ‘ആക്ഷന്‍ ഉണ്ടാകുമെന്നും ഭൂപേന്ദ്ര തോമര്‍ ഓര്‍മ്മിപ്പിക്കുന്നു.

 

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •