ദേശീയ പണിമുടക്ക്; രാജ്യം നിശ്ചലം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ആരംഭിച്ച പണിമുടക്ക് പൂര്‍ണം. തൊഴിലാളി യൂണിയനുകളുടെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യത്ത് ആരംഭിച്ച പണിമുടക്ക് പൂര്‍ണം. തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത പണിമുടക്കില്‍ രാജ്യത്തിന്റെ നാനാമേഖലകളില്‍ ഉള്ളവര്‍ അണി ചേര്‍ന്നു. രാജ്യത്താകെ മുപ്പത് കോടിയോളം പേരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

കെഎസ്ആര്‍ടിസിയും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ഗതാഗതവും പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. കടകളും വിദ്യഭ്യാസ സ്ഥാപനങ്ങളും എല്ലാംതന്നെ അടഞ്ഞ് കിടിക്കുകയാണ്.

തൊഴിലാളികളുടെ മിനിമം വേതനം 21,000 രൂപയായി നിശ്ചയിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, തൊഴില്‍ നിയമം മുതലാളികള്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യരുത്, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക, തൊഴിലില്ലായ്മ പരിഹരിക്കുക, വര്‍ഗീയത തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •