കൊടിഞ്ഞി ഫൈസല്‍ വധം; പരപ്പനങ്ങാടി സ്വദേശികള്‍ കസ്റ്റഡിയില്‍

untitled-1-copyതിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശികളായ ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബന്ധുവിന്റെ ഫോണിലേക്ക് വന്ന ഫോണ്‍കോളുകളെ ആസ്പദമാക്കി നടത്തിയ അന്വേഷണമാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായതെന്ന് പറയപ്പെടുന്നു.

സംഭവത്തില്‍ നേരത്തെ തിരൂരങ്ങാടി, കൊടിഞ്ഞി മേഖലകളില്‍ നിന്ന് നിരവധിപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇപ്പോള്‍ പത്തോളം പേര്‍ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

അടുത്ത ദിവസം തന്നെ കൊലപാതകത്തില്‍ പങ്കാളികളായവരുടെയും ഗൂഢാലോചന നടത്തിയവരുടെയും അറസ്റ്റ് ഉണ്ടായേക്കും

Share news
error: Content is protected !!
Scroll to Top