തിരൂരങ്ങാടിയില്‍ ബസില്‍ നിന്ന് വിദ്യാര്‍ഥിനി പുറത്തേക്ക് തെറിച്ചുവീണ സംഭവം; ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് തെറിച്ചു

തിരൂരങ്ങാടി: വിദ്യാര്‍ഥികള്‍ കയറുന്നതിനിടയില്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥിനി വീണ സംഭവത്തില്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. കഴിഞ്ഞദിവസ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: വിദ്യാര്‍ഥികള്‍ കയറുന്നതിനിടയില്‍ ബസ് മുന്നോട്ടെടുത്തപ്പോള്‍ ബസ്സില്‍ നിന്ന് വിദ്യാര്‍ത്ഥിനി വീണ സംഭവത്തില്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. കഴിഞ്ഞദിവസ
തിരുരങ്ങാടി ഓറിയന്റല്‍ ഹയര്‍സെകണ്ടറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി വൈകുന്നേരം 3.50 ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തിരൂരങ്ങാടിയില്‍ നിന്ന് ബസ്സില്‍ കയറുമ്പോള്‍ ബസ് മുന്നോട്ട് എടുക്കുകയും ബസ്സില്‍നിന്ന് വിദ്യാര്‍ത്ഥിനി വീഴുന്നതും വിദ്യാര്‍ത്ഥിനി അത്ഭുതകരമായി രക്ഷപ്പെടുന്നതും തൊട്ടടുത്ത സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സാജു എ.ബക്കറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കര്‍, എ എം വി ഐ മാരായ കെ നിസാര്‍, ടിപി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്‌കൂളിലെത്തി വിദ്യാര്‍ത്ഥിനിയെ നേരില്‍ കണ്ട് അന്വേഷണം നടത്തി സംഭവസ്ഥലത്ത് വെച്ച് തന്നെ കെഎല്‍ 13 ടി 4404 ലീഡര്‍ എന്ന ബസ് പിടിച്ചെടുക്കുകയും ചെയ്തു. ഡ്രൈവറായ മമ്പുറം സ്വദേശി പാക്കട അനീഷിന്റെയും കണ്ടക്ടര്‍ പടപ്പറമ്പ് അബു എന്നിവരുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു.

തിരൂരങ്ങാടി മേഖലയില്‍ പരാതിയില്‍ ഉള്‍പ്പെട്ട ബസ് ജീവനക്കാര്‍ക്ക് റോഡ് സുരക്ഷാ നിയമങ്ങള്‍ കുറിച്ചും വിദ്യാര്‍ഥികളോട് എങ്ങനെ പെരുമാറണം എന്നതിനെ കുറിച്ചും എംവിഐ എം കെ പ്രമോദ് ശങ്കര്‍ ഓഫീസില്‍ വെച്ച് ഒരു മണിക്കൂര്‍ ക്ലാസ്സ് നല്‍കി. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര എന്ന ലക്ഷ്യം വെച്ച് ഓപ്പറേഷന്‍ സ്‌കൂള്‍ സോണ്‍ എന്ന പേരില്‍ അധ്യായന വര്‍ഷം ആരംഭിച്ചപ്പോള്‍ തന്നെ ബസ്സുകള്‍ കേന്ദ്രീകരിച്ചും ബസ് സ്റ്റാന്‍ഡുകള്‍, വിവിധ സ്‌കൂള്‍ സ്റ്റോപ്പുകള്‍ കേന്ദ്രീകരിച്ചു നിരവധിതവണ ബോധവല്‍ക്കരണം നല്‍കിയിരുന്നു. യാത്രക്കാരുടെ സുരക്ഷ അവഗണിച്ചുകൊണ്ടുള്ള ബസ് ജീവനക്കാരുടെ സമൂഹത്തിനു നിരക്കാത്ത പെരുമാറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ വരുംദിവസങ്ങളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സാജു എ ബക്കര്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •