തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

തിരൂരങ്ങാടി: തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസ് ക്ലബ്ബില്‍ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യു.എ റസാഖ് അധ്യക്ഷനായി. കെ.എം അബ്ദുല്‍ ഗഫൂര്‍, അഷ്‌റഫ് തച്ചറപടിക്കല്‍, നിഷാദ് കവറൊടി, ഷനീബ് മൂഴിക്കല്‍, എം.ടി മുന്‍സൂറലി, മുസ്തഫ ചെറുമുക്ക്, മുഹമ്മദ് യാസീന്‍ തിരൂര്‍, ഫായിസ് തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി യു.എ റസാഖ് (പ്രസിഡണ്ട്), പ്രകാശ് പോക്കാട്ട് (സെക്രട്ടറി), ഷനീബ് മൂഴിക്കല്‍(ട്രഷറര്‍), ബാലകൃഷ്ണന്‍, രജസ്ഖാന്‍ മാളിയാട്ട് (വൈസ് പ്രസിഡണ്ട്), അഷ്‌റഫ് തച്ചറപടിക്കല്‍, അനസ് (ജൊയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

പി.ആര്‍.ഒ ഹമീദ് തിരൂരങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

 

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top