Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ അനധികൃത മണല്‍ പിടികൂടി

HIGHLIGHTS : തിരൂരങ്ങാടി:കടലുണ്ടി പുഴ പനമ്പുഴ പാലത്തിന് സമീപത്ത് നിന്ന് നാല് ലോഡ് മണല്‍ തിരൂരങ്ങാടി പോലീസ് പിടിച്ചെടുത്തു. കടലുണ്ടി പുഴയില്‍ വ്യാപകമായി അനധികൃത ...

തിരൂരങ്ങാടി:കടലുണ്ടി പുഴ പനമ്പുഴ പാലത്തിന് സമീപത്ത് നിന്ന് നാല് ലോഡ് മണല്‍ തിരൂരങ്ങാടി പോലീസ് പിടിച്ചെടുത്തു. കടലുണ്ടി പുഴയില്‍ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിക്ക് പനമ്പുഴ പാലത്തിന് സമീപത്ത് വെച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി എസ്.ഐ.നൗഷാദ് ഇബ്രാഹിമിന്റെ നേത്രത്വത്തില്‍ മണല്‍ പിടിച്ചെടുത്തത്. തോണിയില്‍ മണലെടുത്ത് കരയില്‍ ഇറക്കി കയറ്റി കൊണ്ടു പോവാനുള്ള വാഹനം കാത്ത് നില്‍ക്കുന്നതിനിടെയാണ് പോലീസെത്തി മണല്‍ പിടിച്ചത്. മണലെടുത്ത തൊഴിലാളികള്‍ മണലെടുക്കുന്നതിനുപയോഗിക്കുന്ന സാധന സാമഗ്രികള്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

കടലുണ്ടി പുഴയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി അനധികൃത മണലെടുപ്പ് നടക്കുന്നതിനെതിരെ കടലൂണ്ടി പുഴ സംരക്ഷണ സമിതി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. സമിതിയുടെ നേതൃത്വത്തില്‍ പുഴയുടെ തീരങ്ങളില്‍ വിവിധ രഹസ്യ സ്‌ക്വാഡുകള്‍ പ്രവര്‍ത്തികുന്നുമുണ്ട്. കുറച്ച് ദിവസം മുമ്പ് ചുഴലി മണാലകടവില്‍ നിന്നും സ്‌ക്വാഡിന്റെ നേത്രത്വത്തില്‍ തോണിയും മണലും പോലീസ് പിടിച്ചെടുക്കുകയും തോണി പൊളിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

കടലുണ്ടി പുഴയിലെ വിവിധ സ്ഥലങ്ങളില്‍ പൊന്തകാടുകള്‍ക്കുള്ളിലും മറ്റുമായി പകല്‍ തോണികള്‍ മറച്ച് വെക്കുകയും രാത്രി തോണി പുറത്തെടുത്ത് മണല്‍ വാരുകയുമാണ് ചെയ്ത് വരുന്നത്.ബന്ധപ്പെട്ട റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പകല്‍ സമയങ്ങളില്‍ പുഴകളില്‍ പരിശോധന നടത്തിയാല്‍ ഇത്തരം അനധികൃത തോണികള്‍ പിടിച്ചെടുക്കാനാവും. മണല്‍ പിടിക്കുന്നതിന് എസ്.ഐക്ക് പുറമെ മന്‍മഥന്‍,ശ്യാം എന്നീ പോലീസുകാരും സംഘത്തിലുണ്ടായിരുന്നു.പിടിച്ചെടുത്ത മണല്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ക്ക് കൈമാറി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!