ദുബൈയില്‍ ബസ് അപകടത്തില്‍ എട്ടു മരണം;6 പേര്‍ക്ക് പരിക്ക്

ദുബൈയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം.

മിനി ബസ്സില്‍ 14 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ്സ് ഡ്രൈവറും യാത്രക്കാരും ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്.

തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് ദുബൈയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ മിനി ബസ് മിര്‍ദിഫ് സിറ്റി സെന്ററിന് സമീപം വെച്ച് അപകടത്തില്‍പ്പെട്ടത്. അപകട കാരണം വാഹനങ്ങളുടെ അമിത വേഗതയാണെന്നാണ് പ്രാഥമിക വിവരം.

Related Articles