പരപ്പനങ്ങാടി ഉപ ജില്ല കലോത്സവം; സ്വാഗത സംഘം രൂപീകരിച്ചു

പരപ്പനങ്ങാടി: നവംബര്‍ നാല് അഞ്ച് ആറ് തിയ്യതികളില്‍ എസ് എന്‍ എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുന്ന ഉപ ജില്ല കലോത്സവ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. യോഗം പരപ്പനങ്ങാടി മുന്‍സിപ്പല്‍ ഉപാധ്യക്ഷന്‍ എച്ച്. ഹനീഫ ഉല്‍ഘാടനം ചെയ്തു.പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ വി വി ജമീല ടീച്ചര്‍ (ചെയര്‍പേഴ്‌സന്‍) ,എ .ജാസ്മിന്‍ (ജനറല്‍ കാന്‍വീണര്‍,പ്രിന്‍സിപ്പാള്‍ എസ് എന്‍ എം എച്ച് എസ് എസ്) ,എന്‍ അബ്ദുല്‍ നാസര്‍ (ട്രഷറര്‍ എ ഇ ഒ പരപ്പനങ്ങാടി) എന്നിവരുടെ നേതൃത്വത്തില്‍ 150 തോളം പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന സംഘടക സമിതിയും, പരിപാടിയുടെ വിജയത്തിനായി 16 സബ് കമ്മിറ്റികള്‍ അദ്ധ്യാപക സംഘടന ഭാരവാഹികളുടെ നേതൃത്വത്തിലും രൂപീകരിച്ചു.

പരിപാടിയില്‍ പരപ്പനങ്ങാടി എ ഇ ഒ എന്‍. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പാള്‍ എ .ജാസ്മിന്‍ സ്വാഗതവും പറഞ്ഞു. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ പി.അഷ്റഫ് കുഞ്ഞവസ്,പി.ഷാജി മാഷ്,കൃഷ്ണാനന്ദന്‍ മാഷ് ,ഹനീഫ കോടപ്പാളി, ദേവന്‍ ആലുങ്ങല്‍, എച്ച് എം മുല്ലബീവി എന്‍ കെ വിനയന്‍ പി ,ഹസ്സന്‍ കോയ മാസ്റ്റര്‍ ,എ വി വിനോദ് എന്നിവര്‍ സംസാരിച്ചു.

Related Articles