തിരൂരങ്ങാടി യതീംഖാന : ഡോക്യുമെന്ററി പ്രകാശനം ചെയ്തു 

തിരൂരങ്ങാടി :  തിരൂരങ്ങാടി യതീംഖാനയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് മുക്കാല്‍ നൂറ്റാണ്ട് കാലത്തെ വളര്‍ച്ചയുടേയും വിദ്യാഭ്യാസ സാംസ്ക്കാരിക മുന്നേറ്റങ്ങളുടെയും ചരിത്രം പ്രതിപാദിച്ച് തയ്യാറാക്കിയ  ഡോക്യുമെന്ററിയുടെ പ്രകാശനം  പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് നിര്‍വഹിച്ചു.

സി.എച്ച് മഹമൂദ് ഹാജി അദ്ധ്യക്ഷം വഹിച്ചു, എം.കെ ബാവ ഏറ്റ് വാങ്ങി, ഡോക്യുമെന്ററി ഡയറക്ടർ ഹൈദരലി മലപ്പുറം സംസാരിച്ചു.

തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും നടന്നു. അഡ്വ. പി. എം. എ സലാം സ്വാഗതവും അരിമ്പ്ര മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top