Section

malabari-logo-mobile

കക്കാട് ആളില്ലാത്ത വീട്ടില്‍ മോഷണം;10 പവനോളം മോഷ്ടിച്ചു

HIGHLIGHTS : തിരൂരങ്ങാടി: ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. കക്കാട് സ്വദേശി കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം

തിരൂരങ്ങാടി: ആളില്ലാതെ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം. കക്കാട് സ്വദേശി കളത്തുപ്പറമ്പില്‍ ഹംസ ഹാജിയുടെ വീട്ടിലാണ് മോഷണം നടന്നത്. മകന്‍ ഷറഫുദ്ദീന്റ ഭാര്യയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മറ്റൊരു സഹോദരന്റ മകന്‍ രാവിലെ പത്രം എടുക്കാന്‍ വന്നപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ഇവര്‍ക്ക് മനസിലായത്.

ഷറഫുദ്ദീന്‍ ഓപ്പറേഷന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ 25 ാം തീയതി മുതല്‍ വീട് പൂട്ടി തലപ്പാറയുള്ള സഹോദരിയുടെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവര്‍ വീട്ടില്‍ വന്നു പോയിരുന്നു. രണ്ട് നെക്ലൈസ്, ഒരു ചെയിന്‍, ആറ് മോതിരം, രണ്ട് സ്റ്റഡ് എന്നിവ ഉള്‍പ്പെടെ പത്ത് പവനോളം സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിന്റെ താഴേയും മുകളിലുമായി മുറികളിലുള്ള എല്ലാ അലമാരകളും തുറന്നു പരിശോധിച്ചനിലയിലാണ് ഉള്ളത്.

sameeksha-malabarinews

സംഭവത്തില്‍ തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!