Section

malabari-logo-mobile

തിരൂരങ്ങാടി ബ്ലോക്ക് ഓഫീസില്‍ ഓഫ് ഗ്രിഡ്-ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതി വരുന്നു

HIGHLIGHTS : മലപ്പുറം :വൈദ്യുതി ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നു. തദ...

മലപ്പുറം :വൈദ്യുതി ഉല്‍പ്പാദനത്തിലും ഉപയോഗത്തിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തില്‍ സോളാര്‍ പദ്ധതി നടപ്പാക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 17,20,916 രൂപ വിനിയോഗിച്ചാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഓഫ് ഗ്രിഡ്, ഓണ്‍ഗ്രിഡ് സോളാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. അനെര്‍ട്ടിന് കീഴിലെ അംഗീകൃത ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ച്ചക്കകം സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങും. മാര്‍ച്ച് 15നകം സംവിധാനം പ്രവര്‍ത്തന സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുള്‍ കലാം മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പില്‍ നിന്ന് അനുവദിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് ജെല്‍ ബാറ്ററി സൗകര്യമുള്ള ബാക്കപ്പ് ബാറ്ററി യോടു കൂടിയ ഓഫ് ഗ്രിഡ് സംവിധാനമൊരുക്കുക. 10 ലക്ഷം രൂപയില്‍ മൂന്ന് ലക്ഷം രൂപ സബ്സിഡിയാണ്. ഈ മൂന്ന് ലക്ഷവും ബാക്കിയുള്ള ഏഴ് ലക്ഷത്തിലധികം രൂപയും ചേര്‍ത്ത് ഓണ്‍ഗ്രിഡ് പദ്ധതിയും നടപ്പാക്കും.

ഓഫ് ഗ്രിഡ് സംവിധാനത്തിലൂടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കാനാകും. വൈദ്യുതി വിതരണം നിലച്ചാലും മുഴുവന്‍ സമയവും തടസ്സമില്ലാതെ സോളാര്‍ വൈദ്യുതി ലഭ്യമാകുന്നതോടെ ഓഫീസില്‍ എയര്‍ കണ്ടീഷന്‍ അടക്കമുള്ളവ പ്രവര്‍ത്തിപ്പിക്കാനാകും. ഓണ്‍ഗ്രിഡ് സംവിധാനത്തിലൂടെ കെ.എസ്.ഇ.ബിയിലേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചും നല്‍കും. ഇതുവഴി വൈദ്യുതി ബില്ലില്‍ ഗണ്യമായ കുറവുണ്ടാക്കാനും സാമ്പത്തിക വരുമാനമുണ്ടാക്കാനുമാകും. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങള്‍ക്ക് മുകളിലായി 5,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ 15 വര്‍ഷം ഗ്യാരണ്ടിയുള്ള സോളാര്‍ പാനലുകളും അനുബന്ധ സാമഗ്രികളും സജ്ജീകരിക്കുമെന്ന് ബ്ലോക്ക് സെക്രട്ടറി ഹൈദ്രോസ് പൊട്ടേങ്ങല്‍ അറിയിച്ചു.

sameeksha-malabarinews

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ആറായിരവും അതിന് മുകളിലുമാണ് വൈദ്യുതി ചെലവ്. സോളാര്‍ പദ്ധതി നടപ്പാക്കുന്നതോടെ സാമ്പത്തിക ചെലവ് ഇല്ലാതാകും. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ക്ക് തടസ്സമില്ലാതെ മുഴുവന്‍ സമയ സേവനവും ലഭിക്കും. സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദനം വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലും സോളാര്‍ പദ്ധതി നടപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!