തിരൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു .

തിരൂരങ്ങാടി:ദേശീയപാത പൂക്കിപ്പറമ്പില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കക്കാട് തയ്യില്‍ അബ്ദുള്‍ അഷ്‌റഫിന്റെ മകന്‍ മിന്‍ഹാജ് റഹ്മാനാണ് (19) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഉച്ചയോടെ മരിക്കുകയായിരുന്നു. കോട്ടക്കല്‍ യൂണിവേഴ്‌സല്‍ എന്ന സ്ഥാപനത്തില്‍ എന്‍ട്രന്‍സ് കോച്ചിംഗിന് പഠിക്കുകയായിരുന്നു.

മതാവ് സലീന. സഹോദരങ്ങള്‍: ശാമാഹറിന്‍,മിന്‍ഷാദ് റഹ്മാന്‍, മഹ്ജബിന്‍. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഖബറടക്കം ബുധനാഴ്ച 11.30 ന് കക്കാട് ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

Share news
error: Content is protected !!
Scroll to Top