മുംബൈയില്‍ ശക്തമായ മഴ;21 പേര്‍ മരിച്ചു;ഇന്ന് പൊതു അവധി

മുംബൈ: മഹാരാഷ്ട്രയില്‍ ശക്തമായ മഴ തുടരുന്നു. ഇതുവരെ മഴയില്‍ 21 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. വരുന്ന അഞ്ചുദിവസവും മഴ തുടരുമെന്നും ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുംബൈയിലെ മലാഡിലും പുനൈയിലും മതിലിടിഞ്ഞ് വീണ് 13 പേരാണ് മരിച്ചത്. അപകടത്തില്‍ നാലുപേരെ രക്ഷപ്പെടുത്തി. പൂനൈയിലുണ്ടായ അപടത്തില്‍ അഞ്ച് പേരാണ് മരിച്ചത്. രാത്രി ഒരുമണിക്ക് ശേഷമാണ് കോളേജ് മതില്‍ തകര്‍ന്നുവീണത്. ശക്തമായ മഴയില്‍ ഭിത്തിയുടെ ഒരുഭാഗം അടര്‍ന്നുവീഴുകയായിരുന്നു. കൂടുതല്‍പേര്‍ മതിലിനടിയില്‍ കുടങ്ങിയിട്ടുണ്ടാവും എന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. റോഡ്-റെയില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ രണ്ട് ദിവസത്തേക്ക് പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles