Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിച്ച് മൂന്ന് കൊച്ചുമിടുക്കന്‍മാര്‍

HIGHLIGHTS : പരപ്പനങ്ങാടി: കളിക്കുന്നതിനിടെ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിച്ച് മൂന്ന് കൊച്ചുമിടുക്കന്‍മാര്‍. കുട്ടി കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് ...

പരപ്പനങ്ങാടി: കളിക്കുന്നതിനിടെ തോട്ടില്‍ വീണ നാലുവയസുകാരനെ രക്ഷിച്ച് മൂന്ന് കൊച്ചുമിടുക്കന്‍മാര്‍. കുട്ടി കാല്‍തെറ്റി തോട്ടിലേക്ക് വീഴുന്നത് കണ്ട് സമീപത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മൂവര്‍സംഘം ഉടന്‍ തന്നെ വെള്ളംനിറഞ്ഞതോട്ടിലേക്ക് എടുത്ത് ചാടുകയായിരുന്നു. ശബദം കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും വെള്ളത്തില്‍ വീണ കുട്ടിയെ ഇവര്‍ കോരിഎടുത്തു കഴിഞ്ഞിരുന്നു. ഉള്ളണം എ എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മുഹമ്മദ് റിഫാന്‍(12), മുഹമ്മദ് റിഷാന്‍(8), മുഹമ്മദ് ദാനിഷ്(11) എന്നിവരുടെ മനുഷത്വപരവും ധീരവുമായ പ്രവൃത്തിയാണ് ഒരു ജീവന്‍ രക്ഷിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കരിങ്കല്ലത്താണി സബ്‌സ്റ്റേഷന് സമീപത്തെ തോട്ടിലാണ് അപടം സംഭവിച്ചത്. തോടിന് സമീപത്തെ വീട്ടിലെ യുകെജി വിദ്യാര്‍ത്ഥിയാണ് കളിക്കുന്നതിനിടെ അബദ്ധത്തില്‍ തോട്ടിലേക്ക് വീണുപോയത്. കുട്ടികളുടെ സമയോചിതമായ പ്രവൃത്തിമൂലം കുട്ടി പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

KET ജില്ലാ എക്‌സിക്യുട്ടീവ് മെമ്പറും ട്രോമാകെയര്‍ പ്രവര്‍ത്തകനുമായ റഫീഖ് പരപ്പനങ്ങാടിയുടെ മക്കളാണ് റിഫാനും റിഷാനും ഇവരുടെ സഹോദരപുത്രനാണ് ദാനിഷ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!