പരപ്പനങ്ങാടി: പരപ്പനങ്ങാടി നാടുകാണി റോഡുനവീകരണത്തിന്റെ ഭാഗമായി പയിനിങല്‍ ജംഗ്ഷനില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ തുടങ്ങിയ ഡ്രൈനേജ് നിര്‍മ്മാണം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിച്ച ശേഷമേ ഡ്രൈനേജ് നിര്‍മ്മിക്കു എന്ന് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയര്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് എത്തി സമയക്കാരുമായി ചര്‍ച്ച നടത്തി.
ഇതെതുടര്‍ന്ന് ഇവിടെ റോഡിനാവശ്യമായ 12 മീറ്റര്‍ മാര്‍ക്ക് ചെയ്യുകയും ജൂലൈ 16 നകം റോഡിലെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴുപ്പിച്ച് 12 മീറ്റര്‍ വീതി സ്ഥാപിക്കുമെന്നും അസിസ്റ്റന്റ് എഞ്ചിനിയര്‍ ഉറപ്പുനല്‍കി. ഇതെതുടര്‍ന്ന് സമരം അവസാനിപ്പിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചു.
സമരത്തിന് ഡിവൈഎഫ്‌ഐ നേതാക്കളായ ജിത്തുവിജയ്, റിയാസ്, സിപിഎം നേതാക്കളായ അഡ്വ.സുള്‍ഫിക്കര്‍, ദേവന്‍ ആലുങ്ങല്‍, മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി.




