ലീഗ് വനിതാ പ്രസിഡന്റിനു നേരെ മുസ്ലീംലീഗുകാരുടെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ മുസ്ലിംലീഗ് വനിതാ പ്രസിഡന്റിനു നേരെ മുസ്ലീം ലീഗുകാരുടെ അസഭ്യവര്‍ഷവും കയ്യേറ്റ ശ്രമവുമെന്ന് പരാതി. മുസ്ലിം ലീഗുകാരിയായ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡണ്ട് സഫിയ തോട്ടത്തിലാണ് സ്വന്തം പാര്‍ട്ടിക്കാരുടെ അക്രമത്തിനെതിരെ തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കിയത്.

ഫണ്ട് അനുവദിക്കുന്നതിലെ തര്‍ക്കമാണ് പ്രശ്‌നത്തിനിടയാക്കിയത്. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചേരാതെ തുക നല്‍കാന്‍ കഴിയില്ലെന്ന നിയമപരമായ നിലപാട് പ്രസിഡന്റ് എടുത്തതിലുള്ള വൈരാഗ്യമാണ് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് രിപ്പോര്‍ട്ട്.

പഞ്ചായത്ത് ഓഫീസില്‍ വെച്ചായിരുന്നു അതിക്രമം . ഒരു പഞ്ചായത്തംഗത്തിന്റെ നേതൃത്യത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രസിഡണ്ടിനെതിരെ അഴിമതിയാരോപണം വിളിച്ചു പറയുകയും മോശമായ പദപ്രയോഗം നടത്തുകയും ചെയ്തതായും ആക്ഷേമുണ്ട്. കഴിഞ്ഞ ദിവസം ഒരു പഞ്ചായത്തംഗം ജീവനക്കാരനുമായും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നു. പ്രസിഡന്റിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top