പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ എ ആര്‍ നഗറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

തിരൂരങ്ങാടി: യുഡിഎഫും എല്‍ഡിഎഫും അന്തിമമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പണം പൂര്‍ത്തിയാവുകയും ചെയ്തതോടെ എ ആര്‍ നഗര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ച്. മിക്കവാര്‍ഡുകളിലും മുന്നണികള്‍ തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണെങ്കിലും ചിലയിടങ്ങളില്‍ റിബലുകള്‍ സ്വതന്ത്ര വേഷം കെട്ടി രംഗത്ത് വന്നത് എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ചെപ്യാലം ഭാഗം ഉള്‍ക്കൊള്ളുന്ന ആറാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ കെഎംസിസി പ്രവര്‍ത്തകന്‍ കെ സി ഗഫൂര്‍ കളത്തിലിറങ്ങിയത് ലീഗ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണിയായിട്ടുണ്ട്. ലീഗ് കേന്ദ്രമായ ഇവിടെ അഞ്ഞൂറിനും അറുനൂറിനുമിടയിലുള്ള വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലീഗ് സ്ഥാനാര്‍ഥികള്‍ വിജയിക്കാറുള്ളത്.
പഞ്ചായത്തിലെ ലീഗണികളില്‍ നിലനില്‍ക്കുന്ന അതൃപ്തിയും ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യവും മുതലെടുക്കാനാവുമോ എന്നതിലാണ് ഇടത് പക്ഷത്തിന്റെ നോട്ടം.

പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളായി രണ്ടാം വാര്‍ഡില്‍ സി കെ ജാബിര്‍, മൂന്നില്‍ കുരിക്കള്‍ ഇബ്രാഹിം കുട്ടി, നാലില്‍ അരീക്കാടന്‍ ശംസുദ്ദീന്‍, അഞ്ചില്‍ ലൈല പുല്ലൂണി, ആറില്‍ എം കെ കുഞ്ഞിമൊയ്തീന്‍ കുട്ടി, എട്ടില്‍ കെ പി അച്ചുമ്മക്കുട്ടി, ഒമ്പതില്‍ കെ എം പ്രദീപ് കുമാര്‍, പതിമൂന്നില്‍
അബ്ദുല്‍ ഗഫൂര്‍ ചോലക്കന്‍, പതിനാലില്‍ കാവുങ്ങല്‍ ലിയാഖത്തലി, പതിനഞ്ചില്‍ ഒ സി മൈമൂനത്ത്, പത്തൊന്‍പത്തില്‍ പി ടി ജുസൈറ മന്‍സൂര്‍, ഇരുപതില്‍ അബ്ദുല്‍ റശീദ് കൊണ്ടാണത്ത്, ഇരുപത്തിയൊന്നില്‍ നുസ്‌റത്ത് കുപ്പേരി എന്നിവരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി വാര്‍ഡ് ഒന്നില്‍ ജിഷ, ഏഴില്‍ പി.കെ ഹനീഫ, പത്തില്‍ പി വിപിന അഖിലേഷ്, പതിനൊന്നില്‍ ശ്രീജ സുനില്‍, പന്ത്രണ്ടില്‍ മാഞ്ചിരി വിനേഷ് കുമാര്‍, പതിനാറില്‍ ശൈലജ പുനത്തില്‍,
പതിനേഴില്‍ കെ.സജ്ന അന്‍വര്‍, പതിനെട്ടില്‍ കെ എം ബേബി എന്നിവരുമാണ് മത്സര രംഗത്തുള്ളത്.
ഇടത് പക്ഷം കൂടുതല്‍ വാര്‍ഡിലും സ്വതന്ത്രരെയാണ് രംഗത്തിറക്കിയിട്ടുള്ളത്.ഒന്ന് മുതല്‍ 21 വരേയുള്ള വാര്‍ഡുകളില്‍ യഥാക്രമം സബ്‌ന, എന്‍ പി മുസ്തഫ, ഇബ്രാഹീംമൂഴിക്കല്‍, പാലമഠത്തില്‍ ഉമര്‍, റംല മാട്ര, കെ ടി റശീദ്, വി ടി ഇഖ്ബാല്‍, എ സുമതി, പ്രകാശ് കുണ്ടൂര്‍, സി പി സക്കീന, ഷാജിനി, ഇ വാസു, മുഹമ്മദ് പുതുക്കുടി, പൊന്നക്കന്‍ മുഹമ്മദ്, ഹസീന, അമൃത പുല്‍തടത്തില്‍, സുബീന, സിന്ധു പാറമ്മല്‍, ജഹാന ശമീര്‍ ,കെ ടി സൈതലവി, നജ്മുന്നിസ എന്നിവരാണ് മല്‍സരിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •