Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ റോഡില്‍ പരന്നൊഴുകിയ കരിഓയില്‍ ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ ശുചീകരിച്ചു

HIGHLIGHTS : തിരൂരങ്ങാടി: ദേശീയപാത കക്കാട് ജംഗ്ഷനില്‍ കരിഓയില്‍ റോഡില്‍ പരന്നൊഴുകി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു റോഡില്‍ ഒഴുകിയത്. വര്‍ഷോപ്പുകളില്‍നിന്നും ഒഴി...

തിരൂരങ്ങാടി: ദേശീയപാത കക്കാട് ജംഗ്ഷനില്‍ കരിഓയില്‍ റോഡില്‍ പരന്നൊഴുകി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു റോഡില്‍ ഒഴുകിയത്. വര്‍ഷോപ്പുകളില്‍നിന്നും ഒഴിവാക്കപ്പെട്ട കരിഓയില്‍ ശേഖരിച്ച് കൊണ്ടുപോകുന്ന വാഹനത്തില്‍ നിന്ന് ഒഴുകിപ്പോയതാണെന്ന് സംശയിക്കുന്നു.

ലോക്ക്‌ടോണ്‍ കാരണം പ്രദേശത്ത് ആളുകള്‍ ഇല്ലാത്തതിനാല്‍ വാഹനം കണ്ടെത്താന്‍ സാധിച്ചില്ല. ഇതുമൂലം ആറു ബൈക്കുകള്‍ റോഡില്‍ മറിയുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

sameeksha-malabarinews

തുടര്‍ന്ന് ട്രോമാകെയര്‍ പ്രവര്‍ത്തകരായ ഫൈസല്‍ താണിക്കല്‍, തെങ്ങ്‌ലാന്‍ സിദിഖ്, കെ സഫല്‍ , കെ ടി അശ്‌റഫ്, പി ഉസ്മാന്‍, സി കെ ഷഫീഖ്, സി പി അബ്ദുല്‍അസീസ് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളമെത്തിച്ച് റോഡ് കഴുകി വൃത്തിയാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!