തിരൂരങ്ങാടിയില്‍ വന്‍ കഞ്ചാവ് വേട്ട

തിരൂരങ്ങാടി: പന്താരങ്ങാടി പതിനാറിങ്ങലില്‍ രണ്ടരക്കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. ഒരാള്‍ എക്‌സൈസ് സംഘത്തിന്റെ കയ്യില്‍ നിന്നും ഓടി രക്ഷപ്പെട്ടു. വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി നൂര്‍ ആലം(31), ഒഡീഷ നബരംഗ്പൂര്‍ സ്വദേശി ദാമൂധര്‍ ഹരിജന്‍(30) എന്നിവരെയാണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസും സംഘവും അറസ്റ്റ് ചെയ്തത്. രക്ഷപ്പെട്ട ഒഡീഷ സ്വദേശി രാജുവിനായി അന്വേഷണം നടന്നുവരികയാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കഞ്ചാവ് മൊത്തവില്‍പ്പന നടത്തുന്നതിനിടെ ഇവര്‍ പിടിയിലായത്. ദാമൂധറും രാജുവും പതിനാറിങ്ങല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണ്. ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ സംഘം ഓടി രക്ഷപ്പെട്ടു.

മലപ്പുറത്തെ മൊത്തക്കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാത്തില്‍ പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജുമോന്‍ കെ.ടി, സൂരജ്.വി.കെ, പ്രജോഷ് കുമാര്‍ ടി, ബിജു.പി, ലതീഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, ലിഷ, മായ,ഷിഹാബുദ്ധീന്‍, പ്രമോദ് ദാസ്, ജിനരാജ്, ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവര്‍ പങ്കെടുത്തു

Related Articles