ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

മനാമ: ബഹ്‌റൈനിലെ മനാമയില്‍ കിങ് ഫൈസല്‍ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അഗളി ഭൂതിവഴി ശ്രീ മുരുകാ നിവാസില്‍ മുത്തുസ്വാമി ചെട്ടിയാരുടെ മകന്‍ എം ജി രാജന്‍(55)നാണ് മരിച്ചത്.

രാജന്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. രാജനൊപ്പമുണ്ടായിരുന്ന മകള്‍ പ്രിജിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 28 വര്‍ഷമായി ബഹ്‌റൈനില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു രാജന്‍.

ഭാര്യ: പത്മാവതി.മറ്റുമക്കള്‍: ജിജി,ഷിജി

Related Articles