തിരൂരങ്ങാടി: കണ്ണൂരില്‍ നിന്ന് തൃശൂരിലേക്ക് പോകുന്ന കെ എല്‍ 8 ബി എ 1199 പാരടൈസ് ബസ് കെഎസ്ആര്‍ടിസിയുമായി മത്സരയോട്ടം നടത്തി എതിര്‍ദിശയിലേക്ക് കയറി കക്കാട് വെച്ച് ബൈക്ക് യാത്രക്കാരനെ ഇടിച്ചു. ശനിയാഴ്ച വൈകുന്നേരം 6.15 നായിരുന്നു സംഭവം.
തിരൂരങ്ങാടി സ്വദേശി മഹേഷ് (20) അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബസിന്റ അമിതവേഗതക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് യാത്രക്കാരായ സ്ത്രീകളുള്‍പ്പെടെ കണ്ടക്ടറോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അമിതവേഗത തുടരുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.
അമിതവേഗത കാരണം കൂരിയാട് നിന്ന് ടിപ്പറിന് ഇടിക്കേണ്ടതായിരുന്നു.
അപകടം നടന്ന ഉടനെ സ്ഥലത്തെത്തിയ തിരൂരങ്ങാടി പോലീസ് ഉദ്യോഗസ്ഥരായ പി രഞ്ജിത്ത്, എം അമര്‍നാഥ് എന്നിവരുടെ നേതൃത്വത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചു.




