പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി

താനൂര്‍:താനൂര്‍ നഗരസഭ പരിധിയില്‍ പെര്‍മിറ്റില്ലാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (സിഐടിയു) താനൂര്‍ മുനിസിപ്പല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പി എസ് സഹദേവന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ഏരിയ പ്രസിഡന്റ് അജീഷ് എടപ്പയില്‍, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് നൗഷാദ് താനൂര്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : കെ കൃഷ്ണദാസ് (സെക്രട്ടറി) പി പ്രശാന്ത് (പ്രസിഡന്റ്)

Share news
error: Content is protected !!
Scroll to Top