പരപ്പനങ്ങാടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരപരിക്ക്

പരപ്പനങ്ങാടി: പുത്തന്‍പീടിക നവജീവന്‍ വായനശാലയ്ക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കക്കാട് കരിമ്പില്‍ സ്വദേശി കരിമ്പില്‍മികച്ച കുഞ്ഞിമെയ്തീന്റെ മകന്‍ ഇബ്രാഹിം(38)നാണ് പരിക്കേറ്റത്. കാലിന്റെ തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിമിനെ ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലേക്കും അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടം നടന്ന സ്ഥലത്ത് നേരത്തെ ഉണ്ടായിരുന്ന കുഴി അടച്ചതിലെ അപാകത പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Share news
error: Content is protected !!
Scroll to Top