Section

malabari-logo-mobile

തടവില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം മുപ്പതിനായിരം: കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു ലക്ഷം രൂപയും

HIGHLIGHTS : Thirty thousand rupees for the dependents of the prisoners: one lakh rupees for the education of the children

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെആശ്രിതര്‍ക്കുള്ള ധനസഹായ തുക മുപ്പതിനായിരം രൂപയും അവരുടെ ധനസഹായ തുക മുപ്പതിനായിരം രൂപയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം ഒരു ലക്ഷം രൂപയുമാക്കിയതായി ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു.

അഞ്ചുവര്‍ഷ കാലയളവിലോ അതില്‍ കൂടുതലോ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍ക്കാണ് സ്വയം തൊഴിലിനുള്ള ഒറ്റത്തവണ ധനസഹായമായി മുപ്പതിനായിരം രൂപ നല്‍കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടതില്ല.
ജയിലില്‍ കഴിയുന്നവരുടെ ഭാര്യക്കോ, ഭര്‍ത്താവിനോ വിവാഹം കഴിക്കാത്ത മകനോ, വിവാഹം കഴിക്കാത്തതോ വിവാഹമോചനം നേടിയിട്ടുള്ളതോ ആയ മകള്‍ക്കോ, 55 വയസ്സ് പ്രായം ആകാത്ത പിതാവിനോ മാതാവിനോ ധനസഹായത്തിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസുകള്‍ വഴി അപേക്ഷിക്കാം.

sameeksha-malabarinews

ആശ്രിതരില്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുണ്ടെങ്കില്‍ അവരുടെ വിദ്യാഭ്യാസ സഹായത്തിനു സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസുകള്‍ വഴി ധനസഹായം നല്‍കുന്ന പദ്ധതിയുമുണ്ട്. അങ്കണവാടി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന ക്ലാസുകള്‍ക്ക് അനുസൃതമായി 300 രൂപ മുതല്‍ 1500 രൂപ വരെ മാസത്തില്‍ നല്‍കി കുട്ടികളുടെ വിദ്യാഭ്യാസവും അവരുടെ വികസനവും ഉറപ്പുവരുത്തുകയാണ്. ലക്ഷ്യം.ജയിലില്‍ കഴിയുന്നവരുടെ മക്കള്‍ പ്രൊഫഷണല്‍ കോഴ്സിന് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയാല്‍ ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കാനുള്ള പദ്ധതിയും സാമൂഹ്യനീതി വകുപ്പ് പുതുക്കിയിട്ടുണ്ട്. പദ്ധതികള്‍ കൂടുതല്‍ ജന സൗഹൃദമാക്കുന്നതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും സുനീതി വെബ് പോര്‍ട്ടല്‍ വഴി സാമൂഹ്യനീതി വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 9447243009

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!