കോഴിക്കോട്: മുക്കത്ത് പതിമൂന്നുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാര്‍ത്ഥി റയോണ്‍ ആണ് മരിച്ചത്. ഒറ്റപ്പൊയില്‍ സ്വദേശി ഷിന്റോയുടെ മകനാണ്.
വൈകീട്ട് മൂന്ന് മണിയോടെ ഇരുവഴിഞ്ഞിപ്പുഴയില്‍ കല്‍പുഴായി കടവിലാണ് അപകടമുണ്ടായത്. കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ റയോണ്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



