താനൂര്‍: വെള്ളിയാമ്പുറം ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കകം താനൂര്‍ പൊലീസിന്റെ പിടിയില്‍. കോറാട് സ്വദേ ശി പൈനാട്ടില്‍ നൗഫലാ (23)ണ് പിടിയിലായത്. തിങ്കള്‍ രാത്രിയിലാണ് മോഷണം നടത്തിയത്. പതിനായിരം രൂപയോളമാണ് നഷ്ടമായത്. ക്ഷേത്രം സെക്രട്ടറിയുടെ പരാതിയിലാണ് കേസെടുത്തത്.
താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്തില്‍ ഇന്‍സ്‌പെക്ടര്‍ വിജയരാജന്‍, താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പ്രമോദ്, സിപിഒ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രദേശത്തെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



