Section

malabari-logo-mobile

മുറിവേറ്റ ചെടികളുടെ നോവറിയാന്‍ അവര്‍ റസാഖിനെ തേടിയെത്തി

HIGHLIGHTS : They came to Razak to find out about the injured plants

ഹംസ കടവത്ത്

പരപ്പനങ്ങാടി: മനുഷ്യരുടെ മുറിവുകള്‍ക്കുമാത്രമ്മല്ല മരങ്ങളുടെയും ചെടികളുടെയും നോവറിഞ് ചികിത്സയേകാന്‍ ആരോഗ്യ സേവകര്‍ പരപ്പനങ്ങാടിയിലെ ഔഷധ ഉദ്യാനത്തിലെത്തി. ആയിര കണക്കിന് ചെടികളുടെ പരിചരണം ജീവിത തപസ്യയാക്കിയ സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് പരപ്പനങ്ങാടി കൊടപ്പാളിയിലെ അബ്ദുറസാഖ് മുല്ലപ്പാട്ടിന്റെ ഔഷധ ഉദ്യാനമായ ഹെര്‍ബല്‍ ഗാര്‍ഡനിലാണ് തിരൂരങ്ങാടി എം. കെ. എച്ച് പുതിയ നഴ്‌സിങ്ങ് ബാച്ച് വിദ്യാര്‍ത്ഥിനികളുടെ സംഘമെത്തിയത്.

sameeksha-malabarinews

നനവാര്‍ന്ന മനസും അലിവാര്‍ന്ന പരിചരണവും മനുഷ്യരുടെ സ്‌നേഹ സ്പര്‍ശമായി ലഭിക്കുന്ന ചെടികളുടെ സന്തോഷ പ്രകടനവും അവഗണനയില്‍ വളര്‍ന്നു വലുതാകുന്ന വയുടെ നോവും നേര്‍ സാക്ഷ്യങ്ങള്‍ ചൂണ്ടികാട്ടി റസാഖ് നഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു. അഞ്ചു സെന്റുകാരെയും അതില്‍ കുറഞ സ്ഥല സൗകര്യമുള്ളവരെയും അലട്ടുന്ന അടുക്കള മാലിന്യത്തെ എങ്ങിനെ ചെടികള്‍ക്ക് ഭക്ഷണമാക്കി മാറ്റിയെടുക്കാമെന്ന കര്‍ഷക സൂത്രങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ കര്‍ഷക മിത്രയില്‍ നിന്ന് പഠിച്ചെടുത്തു.

നഴ്‌സിങ്ങ് ബാച്ചിലെ വിദ്യാര്‍ത്ഥിനികള്‍ രണ്ടു തവണയായി ചെടികളുടെ ആരോഗ്യ ക്രമങ്ങളുടെ താള ബോധങ്ങളറിയാനെത്തി. കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ പഠന സംഘത്തിന് നേതൃത്വം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!