
ഈ പെരുന്നാള്‍ ദിനത്തിലും സമൂഹത്തിലെ ഓരോ ആഘോഷങ്ങളിലും നമ്മള്‍ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കൊണ്ടാടുമ്പോള്‍ തെരുവില്‍ കഴിയുന്നവരെയും ഒറ്റപ്പെട്ട് താമസിക്കുന്നവരേയും ചേര്‍ത്തു നിര്‍ത്തി , ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 . ബിരിയാണി പൊതികളും പെരുന്നാള്‍ കിറ്റുകളുമായി എല്ലാ വര്‍ഷത്തെയും പോലെ ഈ പെരുന്നാള്‍ ദിവസത്തിലും അവരെത്തി.
ആക്സിഡന്റ് റെസ്‌ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളും ഒത്തൊരുമിച്ച് എല്ലാവര്‍ഷവും ദേശീയപാതയില്‍ ദീര്‍ഘ ദൂര യാത്രക്കാരെ നോമ്പ് തുറപ്പിച്ചും മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഈ പെരുന്നാള്‍ ദിവസത്തിലും 500ഓളം ബിരിയാണി പൊതികളുമായി അവര്‍ ഇറങ്ങി… റോഡില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നവരെയും പെരുന്നാള്‍ ദിവസം ബിരിയാണി ഉണ്ടാക്കാത്ത വീടുകളും കോര്‍ട്ടേഴ്‌സുകളും തേടി പിടിച്ച് എല്ലാവര്‍ക്കും ഭക്ഷണ പൊതികളുമായി ആണ് അവര്‍ എത്തിയത്.
എല്ലാ ആഘോഷങ്ങളും മാറ്റി വെച്ച് വലിയ ഒരു ജീവ കാരുണ്യ പ്രവര്‍ത്തനം കാഴ്ച്ച വെച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെയും തിരൂരങ്ങാടി താലൂക്ക് ഭാരവാഹികളെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
മലപ്പുറം ജില്ലയിലെ കക്കാട് തിരൂരങ്ങാടി പരപ്പനങ്ങാടി കോട്ടക്കല്‍ തിരൂര്‍ ഭാഗങ്ങളില്‍ ആണ് വിതരണം ചെയ്തത്. അടുത്ത പ്രാവശ്യം ജില്ലയിലെ എല്ലാ ഭഗങ്ങളിലും വിതരണം ചെയ്യാന്‍ ആണ് സംഘടനയുടെ തീരുമാനം എന്ന് ആക്സിഡന്റ് റെസ്‌ക്യൂ 24×7 സംസ്ഥാന കൊടിനേറ്റര്‍ ജംഷീര്‍ കൂരിയാടന്‍ അറിയിച്ചു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി ജംഷാദ് പടിക്കല്‍ താലൂക്ക് സെക്രട്ടറി മുഹമ്മദ് ചേറൂര്‍ താലൂക്ക് ട്രസ്സറര്‍ ഷെഫീഖ്CK നഗര്‍, മെമ്പര്‍മാരായ അമീര്‍ പറമ്പില്‍ പീടിക നൗഷാദ് അറക്കല്‍ പുറായ, അക്ബര്‍ പറമ്പില്‍ പീടിക അഷറഫ് AR നഗര്‍, അഷ്റഫ് VK പടി, അഷ്റഫ് ചേറ്റിപ്പുറമാട്
ഷാഫി, പകടപുറായ, സലീം കൂരിയാട്, ലത്തീഫ് തിരുരങ്ങടി, വഹാബ് ചേളാരി, മുനീര്‍ മമ്പുറം എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




