വേങ്ങര : കണ്ണമംഗലം ചെരുപ്പടി മലയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കക്കാട് ചുള്ളിപ്പാറ സ്വദേശി തരി പറമ്പില്‍ യാഹുവിന്റെ മകന്‍ ഫായിസ് (26) ആണ് മരണപ്പെട്ടതെന്നു നാട്ടുകാര്‍ പറഞ്ഞു. ചെരുപ്പടി മലയിലേക്ക് പോകുന്ന വഴിയില്‍ വട്ടപ്പൊന്ത ചേരേക്കാട് എന്ന സ്ഥലത്താണ് സംഭവം.
ബൈക്ക് താഴേക്ക് മറിഞ്ഞാണ് അപകടം എന്നു കരുതുന്നു. താഴെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് ബൈക്കും ഉണ്ട്. ബൈക്ക് അപകടത്തില്‍ പെട്ട് താഴെ വീണാണ് മരിച്ചതെന്നാണ് നിഗമനം. ഇന്നലെ രാത്രി വീട്ടില്‍ നിന്ന് പോയതാണ്. അവിടെ എന്തിന് പോയതാണെന്നതും അപകടം എപ്പോള്‍ സംഭവിച്ചതാണെന്നും വ്യക്തമായിട്ടില്ല. രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വേങ്ങര പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫായിസ് പെയിന്റ് പണിക്ക് പോയിരുന്ന ആളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




