തിരൂരില്‍ വീടിന്റെ ഓടുപൊളിച്ച് 13 പവന്‍ മോഷ്ടിച്ചു

തിരൂര്‍: വീടിന്റെ ഓടുപൊളിച്ച് അകത്ത് കയറി 13 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. തെക്കന്‍ കുറ്റൂര്‍ മേലെപീടികയിലെ മുന്നായികാട്ടില്‍ മുഹമ്മദ് ബാവയുടെ വീട്ടിലാണ് ഞായറാഴ്ച പുലര്‍ച്ചയോടെ മോഷണം നടന്നത്. വീടിന്റെ രണ്ടാം നിലയിലെ ഓടുപൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. മുറിയില്‍ ഉറങ്ങുകയായിരുന്ന മുഹമ്മദ് ബാവയുടെ മരുമകള്‍ സുഹാനയു ടെയും പേരക്കുട്ടിയുടെയും സ്വര്‍ണമാണ് കവര്‍ന്നത്.

കുഞ്ഞിന് പാല് കൊടുക്കാന്‍ പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് സ്വര്‍ ണാഭരണങ്ങള്‍ മോഷണംപോയത് അറിയുന്നത്. തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നേതൃത്വത്തിലു ള്ള പൊലീസ് സംഘമെത്തി സമീപത്തെ സിസിടിവി കാമറകള്‍ പരി ശോധിച്ച് അന്വേഷണമാരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top