പന്തംകൊളുത്തി പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ

വള്ളിക്കുന്ന്: സിദ്ധാര്‍ത്ഥിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരിക,നീതി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വള്ളിക്കുന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിയല്ലൂരില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

തുടര്‍ന്ന് നടന്ന പൊതുയോഗം ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് നിസാര്‍ ചോനാരി അധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡന്റുമാരായ കോശി .പി. തോമസ് ( അരിയല്ലൂര്‍), ഇ. ഐ . കോയ ( ചേലേമ്പ്ര ), ഉണ്ണി മൊയ്തു ( വള്ളിക്കുന്ന്), പ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് കെ. അബൂബക്കര്‍, ഇ ദസന്‍, കെ രഘുനാഥ്,രാഹുല്‍ ജി നാഥ്,അശ്വിന്‍ തേഞ്ഞിപ്പാലം, എ വി എ ഗഫൂര്‍,കൃഷ്ണകുമാര്‍ തറോല്‍, എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top