കടലുണ്ടി: വട്ടപ്പറമ്പ് ജി എല്‍ പി സ്‌കൂളിന്റെ നൂറ്റിപതിനഞ്ചാം വാര്‍ഷികാഘോഷം ഇതളുകള്‍ 24 വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം പൂര്‍വ്വ വിദ്യാര്‍ത്ഥിയും പ്രവാസി വ്യവസായിയുമായ ഓലശ്ശേരി ശശിധരന്‍ നിര്‍വഹിച്ചു. എം സി അക്ബര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ദിനേശ് ബാബു അത്തോളി അധ്യക്ഷത വഹിച്ചു.
‘ പ്രധാനാധ്യാപിക കെ ബിന്ദു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിത്യസ്ത മേഖലകളില്‍ കഴിവുതെളിയിച്ച കാരികക്കട്ട്,ബിന്ദു കല ഇറക്കത്തില്‍,ലിജീഷ് അണ്ടിശ്ശേരി, വി കെ അബ്ദുള്‍ സത്താര്‍,കെ സി ദാസ്, എം എസ് റഹീമ എന്നിവരെ ആദരിച്ചു.
‘ പഞ്ചായത്തംഗം ഷാഹിദ് കടലുണ്ടി,എ പ്രമീള, നൗഷാദ് വട്ടപ്പറമ്പ്, ശ്രീജ വിശ്വന്‍, എ പി ലിഞ്ചു, പി കെ ഹരിദാസന്‍ , താജുദ്ധീന്‍ കടലുണ്ടി, ബൈജുലാല്‍ എന്നിവര്‍ സംസാരിച്ചു. കെ രാജീവ് സ്വാഗതവും റെജിന്‍ റോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സെലിബ്രിറ്റി ഷോ അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




